ആവണിപ്പിറപ്പ്

പുതുവർഷപ്പൂവിതളുകൾ വിരിയും പുലർകാലം
പൂ തേടി പൂത്തുമ്പികളണയും പൂക്കാലം.

മധുര സ്മൃതി മനതാരിൽ മധു പകരും കാലം,
മലനാടിൻ മണമുതിരും തിരുവോണക്കാലം.

മുത്തുക്കുടയൊരുകോടി മുറ്റത്തു നിരത്തി,
മുക്കുറ്റിയൊരുങ്ങി മഹാബലിയെ വരവേൽക്കാൻ.

നിറകുംഭവുമായ്ത്തുമ്പപ്പെണ്‍കൊടികൾ നിരന്നു,
നറുമണവും പേറിയിളം കുളിർകാറ്റുമണഞ്ഞു.

തുയിലുണരൂ മാളോരേ മാവേലി വരുന്നേ,
ഉണരുണരൂ മലയാളപ്പെരുമാളു വരുന്നേ.

കുഴലൂതൂ കുയിലുകളേ ജനപദമുണരട്ടേ,
ആർപ്പുവിളിച്ചരചന്നൊരു വരവേല്പു കൊടുക്കാം.

പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ,
പൂപ്പൊലി പൊലി പൂവേ പൊലി പൂവേ പൊലി പൂവേ.

facebooktwittergoogle_plusredditpinterestlinkedinmail

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>