കിളിയോണം – കുമ്മി.

കൊച്ചു കിളിക്കൂട്ടം പുത്താങ്കീരിക്കൂട്ടം
പുത്തിലഞ്ഞിച്ചോട്ടിലൊത്തു കൂടി;
ആവണി മുറ്റത്തെയാഴക്കു വെള്ളത്തി-
ലാടിത്തിമിർത്തു കുളിച്ചു കേറി, നന്നായ്
പാടിത്തുടിച്ചു കുളിച്ചു കേറി.

……….കൊച്ചു കിളിക്കൂട്ടം….

വെള്ളി വെയിലിൽ ചിറകുണക്കി, മെല്ലെ
കുമ്മിയടിക്കു ചുവടു വച്ചു.
തത്തി നടന്നോണത്തപ്പനെ വന്ദിച്ചാ
മുറ്റത്തെ പൂക്കളം മാറ്റിയിട്ടു, തങ്ങൾ-
ക്കൊക്കും വിധത്തിൽ പുതുക്കിയിട്ടു !

……….കൊച്ചു കിളിക്കൂട്ടം….

പാലടയുണ്ടരിമാവാലണിഞ്ഞൊരീ
വാഴയിലയിൽ പഴം നുറുക്കും,
ആരിതിന്നാർക്കു വിളമ്പിയതാകിലു –
മാവോളമാസ്വദിച്ചോണമുണ്ടു, കൊച്ചു
പുത്താങ്കീരിക്കൂട്ടമോണമുണ്ടു.

……….കൊച്ചു കിളിക്കൂട്ടം….

facebooktwittergoogle_plusredditpinterestlinkedinmail

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>