മധുരസ്മൃതി.

നീർമുത്തുകൾ കോർത്തിണക്കി,
നീരദം തോരണം ചാർത്തി,
നീലാംബരം ചുറ്റി, മണ്ണിൽ
നീരാട്ടിനാടി വന്നെത്തി, ഈ
സംക്രമ സന്ധ്യാ രഥത്തിൽ.

പൂന്തൊടി പൂ പത്തൊരുക്കി, പൂ –
മങ്കയെ പൂജിച്ചിരുത്തി,
രാമസങ്കീർത്തനം പാടി
ശാരികയും പറന്നെത്തി, ഈ
നാടാകെ ഭൂതി പരത്തി.

പൊയ്പ്പോയ കാലസ്മൃതിയിൽ, പൂവും
പൂത്തുമ്പിയും നിരന്നാടി,
പൂമണി മുറ്റമൊരുങ്ങി,
പൂവിളിയെങ്ങും മുഴങ്ങി, ഈ
നാടിൻ മഹോത്സവമായി.

facebooktwittergoogle_plusredditpinterestlinkedinmail

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>